ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെടാം

Tuesday 18 November 2025 12:24 AM IST

കൊല്ലം: എല്ലാ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും അച്ചടിശാലാ ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും സംസ്ഥാന ഇലക്ഷൻ കമ്മിഷന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും അച്ചടിച്ച പ്രസ്, പ്രസാധകൻ എന്നിവരുടെ പേരും വിലാസവും ഉണ്ടായിരിക്കണം. പകർപ്പ് പ്രസ് ഉടമ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ച് നൽകണം. നിർമിത ബുദ്ധി ഉപയോഗിച്ചാൽ എ.ഐ ലേബൽ രേഖപ്പെടുത്തണം. പരാതികൾക്കും സംശയങ്ങൾക്കുമായി ഹെൽപ്പ് ഡെസ്ക് വിനിയോഗിക്കാം. ഫോൺ: 9497780415, 9744552240, 0474-2794961.