ആൽഫ പാലിയേറ്റീവ് കെയർ
Tuesday 18 November 2025 12:26 AM IST
കൊല്ലം: രാജ്യത്തെ വലിയ പാലിയേറ്റീവ് പരിചരണ ശൃംഖലയായ ആൽഫ പാലിയേറ്റീവ് കെയർ കൊല്ലം സെന്ററിൽ സ്റ്റാഫ് നഴ്‌സായി ആശ എബി ചുമതലയേറ്റു. ഡോ.ഷൈജിത ശാലജ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പാലിയേറ്റീവ് പരിചരണത്തിൽ ആൽഫയുടെ ലക്ഷ്യങ്ങളും കൊല്ലം സെന്ററിന്റെ പ്രവർത്തനങ്ങളും പ്രസിഡന്റ് അഡ്വ. സന്തോഷ് തങ്ങളും സെക്രട്ടറി ബിന്ദു സാജനും വിശദീകരിച്ചു. പി.ആർ.ഒ ഷിബു റാവുത്തർ, ജോ. സെക്രട്ടറി സിദ്ധാർത്ഥൻ, സ്റ്റാഫ് നഴ്‌സ് സിജി രാജു, എസ്.എ.പി.സി കമ്മ്യൂണിറ്റി വെൽഫെയർ ജില്ലാ കോ ഓർഡിനേറ്റർ അക്ഷയ് ബാബു, കമ്മ്യൂണിറ്റി വെൽഫെയർ ഓഫീസർമാരായ അമൽ ഗീവർഗീസ്, ഗൗരി സ്വപ്‌ന, ഫിസിയോതെറാപ്പിസ്റ്റ് ഡോ. സജാദ് ഖാൻ, സ്റ്റാഫ് അംഗം അൽ അമീൻ തുടങ്ങിയവർ പങ്കെടുത്തു.