പനിയും ചുമയുമായി ആശുപത്രിയിലെത്തി; സ്കാനിംഗ് റിപ്പോര്‍ട്ടില്‍ കരളില്‍ കണ്ടത് ഒരിക്കലും പ്രതീക്ഷിക്കാത്ത സാധനം
Tuesday 18 November 2025 12:42 AM IST
ആലുവ: വിട്ടുമാറാത്ത ചുമയും പനിയും കാരണം ചികിത്സതേടിയ യുവാവിന്റെ കരളില്‍ മീന്മുള്ള് കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. പനിയുടെ കാരണം കണ്ടെത്താന്‍ നടത്തിയ സ്കാനിലാണ് കരളില്‍ മുള്ള് തറച്ചനിലയില്‍ കണ്ടത്.
രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്തപനി മാറാതെ വന്നതോടെയാണ് പെരുമ്പാവൂര്‍ സ്വദേശി 36കാരനായ കോളേജ് അദ്ധ്യാപകന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സതേടിയത്. സാധാരണ പനിയാണെന്നാണ് ഇദ്ദേഹം ആദ്യം കരുതിയത്.
രണ്ടാഴ്ചയായി പനി മാറാത്തിനെ തുടര്‍ന്ന് സ്കാന്‍ ചെയ്തപ്പോഴാണ് കരളില്‍ അന്യവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി മുള്ള് പുറത്തെടുക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്മുള്ള് അകത്തുപോയ വിവരം അറിഞ്ഞിരുന്നില്ല. യുവാവ് സുഖംപ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.