ഹൈവേ പട്രോളിംഗിന് 20 പുതിയ വാഹനങ്ങൾ
Tuesday 18 November 2025 2:13 AM IST
തിരുവനന്തപുരം: ഹൈവേ പട്രോളിംഗിനായി 20 വാഹനങ്ങൾ വാങ്ങാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്. വാഹനത്തിൽ ഘടിപ്പിക്കാവുന്ന പത്ത് എ.എൻ.പി.ആർ ക്യാമറകളും പത്ത് ഡോപ്ലർ റഡാർ ബേസ്ഡ് സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റവും വാങ്ങും. ഇതിനായി 8.04കോടി റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് ചെലവിടാനും ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ അനുമതി നൽകി.