വിശ്വദീപം അവാർഡ് സക്കറിയക്ക്

Tuesday 18 November 2025 2:15 AM IST

കോട്ടയം: മികച്ച ജീവിത മൂല്യമുള്ള കൃതികൾക്ക് മഹാകവി പുത്തൻകാവ് തരകൻ ട്രസ്റ്റ് നൽകി വരുന്ന വിശ്വദീപം അവാർഡിന് ഈ വർഷം സക്കറിയ രചിച്ച സക്കറിയായുടെ കഥകൾ അർഹമായി. 25,000 രൂപയും പ്രശസ്തി പത്രവും 22ന് വൈകുന്നേരം 5ന് പത്തനംതിട്ട വൈ.എം.എസി.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്രപ്രവർത്തകൻ മാടവട ബാലകൃഷ്ണപിള്ള സമ്മാനിക്കും. അനുസ്മരണ സമ്മേളനം സക്കറിയ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ ഡോ.പോൾ മണലിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഫാ.ബിജു പി.തോമസ് അറിയിച്ചു.