അറബിയുടെ അമ്മ നോവൽ പ്രകാശനം

Tuesday 18 November 2025 2:16 AM IST

ഷാർജ : മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ എന്ന നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപന ദിവസമായ ഇന്നലെ റൈറ്റേഴ്സ് ഹാളിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം അൽ യാമി, ദുബായിൽ ആതുര ശുശ്രൂഷയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധേയനായ ഡോ. അസ്ലം സലീമിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ സംസാരിച്ചു.