ദന്തൽ കോളേജിലെ മേൽക്കൂര അടർന്നുവീണ് യുവതിക്ക് പരിക്ക്
Tuesday 18 November 2025 2:40 AM IST
അമ്പലപ്പുഴ : ആലപ്പുഴ ഗവ.ദന്തൽ കോളേജിലെ സീലിംഗിന്റെ ഭാഗം അടർന്നുവീണ് യുവതിക്ക് പരിക്കേറ്റു. പല്ലിന്റെ എക്സ് റേ എടുക്കാനായി ആശുപത്രിയിൽ കാത്തിരുന്ന വലിയഴീക്കൽ പറയിൽ കടവിൽ ഹരിതയ്ക്കാണ് (29) പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മൂന്നു മാസം മുമ്പ് സീലിംഗ് നടത്തിയ ജി.ബോർഡാണ് അടർന്നുവീണതെന്ന് ജീവനക്കാർ പറഞ്ഞു.