കെ.കെ.എൻ.ടി​.സി​: തമ്പി കണ്ണാടൻ പ്രസിഡന്റ്

Tuesday 18 November 2025 2:41 AM IST

കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) 52-ാമത് ജനറൽ കൗൺസിലും തിരഞ്ഞെടുപ്പും നടന്നു. യോഗം കെ.കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയുമായ കെ.പി. തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എൽ. മൈക്കിൾ അദ്ധ്യക്ഷനായി.

ഭാരവാഹികളായി​ കെ.പി. തമ്പി കണ്ണാടൻ (പ്രസിഡന്റ്), എൻ.എൽ. മൈക്കിൾ, ടി.വി. കുഞ്ഞിരാമൻ, അഡ്വ. ആർ. സജിത്ത് (വൈസ് പ്രസിഡന്റുമാർ), ജോസ് കപ്പിത്താൻപറമ്പിൽ, സലോമി ജോസഫ് (ജനറൽ സെക്രട്ടറിമാർ) കെ.ഡി. ഫെലിക്‌സ്, ഷാജി തത്തംപള്ളി (സെക്രട്ടറിമാർ), ജെസി ഡേവിഡ് (ട്രഷറർ) സാംസൺ അറയ്ക്കൽ (പി.ആർ.ഒ) എന്നി​വരെ തി​രഞ്ഞെടുത്തു.