'ഞാനൊരു മോദി ഫാനാണ്'; ബിജെപിയിൽ അംഗത്വം സ്വീകരിച്ച് നടി ഊർമിള ഉണ്ണി

Tuesday 18 November 2025 4:02 PM IST

കൊച്ചി: നർത്തകിയും നടിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഊർമിള ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എഎൻ രാധാകൃഷ്‌ണൻ നടിയെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രമുഖ നിർമാതാവ് ജി സുരേഷ് കുമാറും ചടങ്ങിലെത്തിയിരുന്നു.

നൃത്തം, സീരിയൽ, സിനിമ മേഖലകളിൽ സജീവമാണ് ഊർമിള ഉണ്ണി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കൂടുതൽ സജീവമാകാനുള്ല തയ്യാറെടുപ്പിലാണ് ഊർമിള. താനൊരു നരേന്ദ്രമോദി ഫാനാണെന്ന് അവർ പിന്നീട് പ്രതികരിച്ചു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ, സജീവപ്രവർത്തകയല്ലായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഊർമിള ഉണ്ണിയുടെ പാർട്ടി പ്രവേശനം.