മയോപ്പിയ വാരാചരണം

Wednesday 19 November 2025 12:12 AM IST

കൊച്ചി: അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗം മയോപ്പിയ വാരാചരണത്തിന്റെ ഭാഗമായി 20 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ ടവർ ഒന്നിലെ എ ബ്ളോക്കിൽ സൗജന്യ പരിശോധന നടത്തും. വാരാഘോഷങ്ങളിൽ ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ.വി, സീനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. അജോയ് മേനോൻ, ഒഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ള, കൺസൾട്ടന്റ് അസോസിയേറ്റ് പ്രൊഫ. ഡോ. അനിൽ രാധാകൃഷ്ണൻ, അഡിഷണൽ പ്രൊഫ. ഡോ. മനോജ് പ്രതാപൻ, പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റ് ഡോ. പ്രവീണ ശ്യാം എന്നിവർ സന്ദേശങ്ങൾ പങ്കുവച്ചു.