അറബിക് സാഹിത്യോത്സവം കുട്ടമ്പൂരിന് ഓവറോൾ കിരീടം
Wednesday 19 November 2025 12:15 AM IST
ബാലുശ്ശേരി: പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ 91 പോയിന്റ് നേടി അറബിക് സാഹിത്യോത്സവത്തിൽ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. 19 ഇനങ്ങളിൽ 11 ഇനങ്ങളിലും ഫസ്റ്റ് എ. ഗ്രേഡ് നേടിയാണ് ഈ തിളക്കമാർന്ന വിജയം നേടിയത്. വിജയികളായ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ പി.ടി.എയും മാനേജ്മെന്റും അഭിനന്ദിച്ചു. പി.ടി.എ പ്രസിഡന്റ് സിറാജ്. കെ.പി, പ്രധാനാദ്ധ്യാപിക ബിന്ദു എസ്. കൃഷ്ണ, അദ്ധ്യാപകരായ ഷൈജു എം.വി, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ വി.ജി, നൗഷാദ് കെ, സുബീർ അസ്ലം, വിഷ്ണു പ്രസാദ് എം, ബിജിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.