പ്രതിഷേധ പ്രകടനവും പൊതുയോഗവും
Wednesday 19 November 2025 12:18 AM IST
നന്മണ്ട: നന്മണ്ടയിലെ ഒരു ഹോട്ടലിനുനേരെ സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നന്മണ്ട 14ൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സമിതി ജില്ലാ കമ്മിറ്റി അംഗം പി. പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി പി.ആർ രഘു ഉദ്ഘാടനം ചെയ്തു. പ്രജീഷ് കക്കോടി, സിദ്ദിഖ് നരിക്കുനി, സി .എം സന്തോഷ്, ഷാജി വീര്യമ്പ്രം, ഒ. കെ. ബാലകൃഷ്ണൻ, അഷ്റഫ് സാരഥി, ലിബീഷ് എന്നിവർ പ്രസംഗിച്ചു. കക്കോടി ഏരിയാ ട്രഷറർ കെ .കെ മനാഫ് സ്വാഗതം പറഞ്ഞു. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.