നാടകോത്സവം തുടങ്ങി
Wednesday 19 November 2025 12:19 AM IST
നീലേശ്വരം: മലപ്പച്ചേരി ഉമിച്ചി ഭാസ്കര കുമ്പള സ്‌മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പ്രഥമ ഭരത് മുരളി സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് തുടക്കമായി. നാടകോത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഇ.കെ സുനിൽകുമാർ, പി. വിജയൻ, എം. അബ്‌ദുൾ റഹ്മാൻ, കെ.പി ചന്ദ്രൻ, രാജൻ മണിയറ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വിനോദ് ഉമിച്ചി സ്വാഗതവും ജോയിന്റ് കൺവീനർ വി.വി മാധവൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുവായൂർ ഗാന്ധാരയുടെ മഗധ നാടകം അരങ്ങേറി. വായനശാലയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. ദിവസവും സാംസ്കാരിക സന്ധ്യയുമുണ്ടാകും. സമാപനദിവസമായ 22ന് നാട്ടിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.