അടിയാർകാവിൽ സംക്രമ പൂജ

Wednesday 19 November 2025 12:18 AM IST
അടിയാർകാവ് കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് നടന്ന വൃശ്ചികമാസ സംക്രമപൂജ.

മാവുങ്കാൽ: പുതിയകണ്ടം അടിയാർകാവ് കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് വൃശ്ചികമാസ സംക്രമപൂജ നടന്നു. തറവാട്ടുകാരണവർ ചന്ദ്രബാബു മേളടുക്കം നേതൃത്വം നൽകി. രാജു പാണത്തൂർ, അനിൽകുമാർ കല്യാൺ റോഡ്, ഭാസ്കരൻ കല്യാൺ റോഡ്, സുനിൽകുമാർ കല്യാൺ റോഡ്, മുരളി കല്യാൺ റോഡ്, സുരേഷ് കാസർകോട് ഹരീഷ് മേലടുക്കം, ഉമ എർയാൽ, ജയന്തി മേലടുക്കം, ഭവാനി കാരക്കുഴി, രാഹുൽ കല്യാൺ റോഡ്, ജിഷ്ണു മേലടുക്കം, വിവേക് ​​മേലടുക്കം തുടങ്ങിയവർ സംബന്ധിച്ചു. വാവടുക്കത്തെ ജയൻ ആൻഡ് വിമല സോഷ്യൽ മീഡിയ ഗായകകുടുംബത്തെയും നർത്തകിയും സിനിമാതാരവുമായ മീനാക്ഷി മധു, സ്നേഹ സുരേഷ്, ദിനേശ് താനത്ത് എന്നിവരെ ആദരിച്ചു. സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ പുല്ലൂർ, സുധാകരൻ കൊള്ളിക്കാട് എന്നിവർ സംസാരിച്ചു. ജനുവരി 24, 25, 26 തീയതികളിൽ നടക്കുന്ന കളിയാട്ട മഹോത്സവനിധിയിലേക്കുളള തുക ട്രസ്റ്റി രാജു പാണത്തൂർ ഏറ്റുവാങ്ങി.