ഭക്തരെ സർക്കാർ അവഗണിച്ചു: വി. മുരളീധരൻ
Wednesday 19 November 2025 1:53 AM IST
തിരുവനന്തപുരം: ശബരിമല തീർത്ഥാടനകാലത്തെ മുന്നൊരുക്കങ്ങളിൽ സർക്കാർ വൻവീഴ്ച വരുത്തിയതായി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. കുടിവെള്ളം പോലും ഇല്ലാതെ തീർത്ഥാടകർ കുഴഞ്ഞുവീഴുന്ന സാഹചര്യം ഉണ്ടായിട്ടും സംവിധാനങ്ങൾ നോക്കുകുത്തിയാണ്. ആവശ്യത്തിന് പൊലീസുകാർ പോലുമില്ല. കോടികൾ മുടക്കി പ്രമാണിമാർക്കായി അയ്യപ്പസംഗമം നടത്തിയ സർക്കാർ ഭക്തരെ നിഷ്‌കരുണം അവഗണിക്കുകയാണ്.