സ്വർണക്കൊള്ള: ജയശ്രീയുടെ അറസ്റ്റ് വിലക്ക് നീട്ടി
Wednesday 19 November 2025 1:52 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി 25 വരെ നീട്ടി. വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയ സാഹചര്യത്തിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഇടക്കാല ഉത്തരവ്. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ പ്രത്യേക അന്വേഷണ സംഘം നിലപാട് അറിയിക്കണം. ചെമ്പുപാളികൾ എന്ന പേരിലാക്കിയ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം.