'ജലവിതരണം പുനരാരംഭിക്കണം'
Wednesday 19 November 2025 12:21 AM IST
മുക്കം: നഗരത്തിലും പരിസര പ്രദേശങ്ങളിലും രണ്ടു വർഷത്തിലധികമായി മുടങ്ങിയ ജല വിതരണം എത്രയും വേഗം പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഇടപെടൽ. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ ആശ്വാസം നൽകുന്നതാണെന്നും വാട്ടർ അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ, ജനറൽ സെക്രട്ടറി വി.പി അനീസ് , ട്രഷറർ ഡിറ്റോ തോമസ്, വൈസ് പ്രസിഡന്റുമാരായ അബ്ദുസ്സലാം, സി .കെ ഹാരിസ് ബാബു എന്നിവർ പങ്കെടുത്തു.