അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
Wednesday 19 November 2025 12:34 AM IST
തിരുവല്ല : എം.സി റോഡിൽ ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിതാ തങ്കപ്പൻ (54), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടരയോടെ പെരുന്തുരുത്തിക്കും ഇടിഞ്ഞില്ലത്തിനും മദ്ധ്യേയാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്നും എംസാൻഡ് കയറ്റി വന്ന ലോറിയും എതിരെ വന്ന മാരുതി സിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇതേതുടർന്ന് മറിഞ്ഞ ടിപ്പർലോറി മറ്റൊരു കാറും ഇടിച്ചു തകർത്തു. തങ്കപ്പനാണ് കാർ ഓടിച്ചിരുന്നത്.