ഡബിൾഡെക്കർ നഗരയാത്ര നാളെ
Wednesday 19 November 2025 1:46 AM IST
കൊച്ചി: റോട്ടറി ജില്ല 3205ന്റെ സംരംഭമായ സാന്താ റൺ കൊച്ചിയുടെ ആറാമത് പതിപ്പ് ഡിസംബർ ഏഴിന് ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ നടക്കും. ഓട്ടിസം ബോധവത്കരണത്തിന് റോട്ടറി കോച്ചിൻ നൈറ്റ്‌സ് ട്രസ്റ്റ് സംഘടിപ്പിക്കുന്നതാണ് സാന്താ റൺ. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവം നൽകാൻ നാളെ വൈകിട്ട് മൂന്നിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസിൽ ജെയ്‌നി സെന്റർ ഫോർ സ്‌പെഷ്യൽ ചിൽഡ്രൻ വിദ്യാർത്ഥികൾക്കായി നഗരയാത്രയും റോട്ടറി സംഘടിപ്പിച്ചിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി രണ്ട് സെൻസറി പാർക്കുകൾ സജ്ജമാക്കുകയും വീട് നിർമ്മിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.