ധനസഹായ വിതരണം
Wednesday 19 November 2025 12:47 AM IST
തിരുവല്ല : എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ രണ്ടാഘട്ട മൈക്രോഫിനാൻസ് വായ്പാ വിതരണവും ഭവന നിർമ്മാണ ധനസഹായ വിതരണവും നടത്തി. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ അദ്ധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് ബ്രാഞ്ച് മാനേജർ ലിന്റു സക്കറിയ മൈക്രോ ഫിനാൻസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയനിലെ വിവിധ ശാഖയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭവന രഹിതരായ ശാഖാ അംഗങ്ങൾക്ക് ഭവന നിർമ്മാണത്തിനുള്ള ധനസഹായ വിതരണവും നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, രാജേഷ് ശശിധരൻ, മണിക്കുട്ടൻ, ശിവൻ മടക്കൽ, ബിജു തരംഗിണി എന്നിവർ സംസാരിച്ചു.