കോൺഗ്രസിൽ ചേർന്നു

Wednesday 19 November 2025 12:51 AM IST

തിരുവല്ല : ബി.ജെ.പി മഹിളാമോർച്ച കുറ്റൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന പ്രസന്ന.എം.ജി രാജിവച്ച് കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ മെമ്പർഷിപ് നൽകി സ്വീകരിച്ചു. പ്രസന്ന പുളിക്കീഴ് ബ്ലോക്കിലേക്ക് കുറ്റൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായേക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, നിർവാഹകസമിതിയംഗം വിശാഖ് വെൺപാല, അഭിലാഷ് വെട്ടിക്കാടൻ, നീതു മാമ്മൻ കൊണ്ടൂർ, സുരേഷ് ജി പുത്തൻപുരക്കൽ, കെ.സി തോമസ്, സദാശിവൻപിള്ള, ശാന്തി പി.ആർ, എന്നിവർ പ്രസംഗിച്ചു.