പരിശോധന നടത്തി
Wednesday 19 November 2025 12:52 AM IST
കലഞ്ഞൂർ : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കലഞ്ഞൂർ പഞ്ചായത്തിലെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പഞ്ചായത്ത് ലൈസൻസ്, ഹെൽത്ത് കാർഡ് ഇല്ലാത്തത് ഉൾപ്പെടെ ഗുരുതമായ വീഴ്ച്ച വരുത്തിയ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജയപ്രകാശ്, ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ, പി.എച്ച്. എൻ മായാറാണി, ജെ.എച്ച് ഐ മാരായ വിജയരാജ്, ഷെഹ്‌ന, നിസ എന്നിവർ പങ്കെടുത്തു. പരിശോധന നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു