ഓഹരി വിൽപ്പനയിൽ കമ്പനികൾ നേടിയത് 1.5 ലക്ഷം കോടി രൂപ

Wednesday 19 November 2025 12:08 AM IST

കൊച്ചി: പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണിയിൽ ചരിത്രനേട്ടത്തിലേക്ക് ഇന്ത്യ നീങ്ങുന്നു. നടപ്പുവർഷം ഇതുവരെ 87 കമ്പനികൾ ചേർന്ന് 1.5 ലക്ഷം കോടി രൂപയുടെ മൂലധനമാണ് വിപണിയിൽ നിന്ന് സമാഹരിച്ചത്. കഴിഞ്ഞ വർഷം 91 കമ്പനികളുടെ ഐ.പി.ഐയിലൂടെ 1.6 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. ഒന്നര മാസം ശേഷിക്കെ കഴിഞ്ഞ വർഷത്തെ റെക്കാഡ് ഐ.പി.ഒ വിപണി ഇത്തവണ മറികടക്കുമെന്ന് ഉറപ്പാണ്. നടപ്പുവർഷം ഐ.പി.ഒ നടത്തിയ കമ്പനികളിൽ 66 ശതമാനവും നേട്ടത്തോടെയാണ് ഓഹരികൾ ലിസ്‌റ്റ് ചെയ്തത്.

ലിസ്‌റ്റിംഗിൽ 75 ശതമാനം നേട്ടവുമായ ഹൈവേ ഇൻഫ്രാസ്ട്രക്‌ചറാണ് വിപണിയിലെ താരമായത്. അർബൻ ഇൻഫ്രാസ്ട്രക്‌ചർ, ആദിത്യ ഇൻഫോടെക്ക് എന്നിവ 60 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ക്വാഡ്രന്റ് ഫ്യൂച്ചർ ടെക്ക്, എൽ.ജി ഇലക്ട്രോണിക്‌സ്, സി.എൻ.ജി ഇലക്ട്രോണിക്സ് എന്നിവയാണ് മുന്നേറ്റമുണ്ടാക്കിയ മറ്റ് കമ്പനികൾ.