ശബരിമലയിൽ കേന്ദ്രസേന ഉടനെത്തും

Wednesday 19 November 2025 1:04 AM IST

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ.‌ 3,200 പൊലീസുകാർ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ട്. ഭക്തർക്ക് ആശങ്ക വേണ്ട. കേന്ദ്രസേന ബീഹാർ തിരഞ്ഞെടുപ്പിനുശേഷം എത്തുമെന്നാണ് അറിയിച്ചിരുന്നത്. 20നകം കേന്ദ്രസേനയെത്തും. സ്പോട്ട് ബുക്കിംഗിന് തിരക്കുണ്ട്. അത് കുറയ്ക്കാൻ നടപടിയെടുക്കും. പ്രതിദിനം 3,000 ബസ് വന്നിരുന്ന സ്ഥാനത്ത് 5,000 ബസുകളാണിപ്പോൾ വരുന്നത്. വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രശ്നമില്ലെന്നും സ്പോട്ട് ബുക്കിംഗ് കൂടി വരുമ്പോഴാണ് തിരക്ക് കൂടുന്നതെന്നും ഡി.ജി.പി വ്യക്തമാക്കി.