ജില്ലാ സ്‌കൂൾ കലോത്സവം

Wednesday 19 November 2025 12:15 AM IST

പത്തനംതിട്ട : ജില്ലാ കേരള സ്‌കൂൾ കലോത്സവം 25 മുതൽ 28വരെ സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്‌കൂൾ കോഴഞ്ചേരി, എം.ടി.എൽ.പി.എസ് കോഴഞ്ചേരി, ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ് എന്നിവിടങ്ങളിലെ 13 വേദികളിലായി നടക്കും. സ്വാഗതസംഘ രൂപീകരണയോഗം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില ഉദ്ഘാടനം ചെയ്തു. വിദ്യാകരണം ജില്ലാ മിഷൻ കോർഡിനേറ്റർ എ.കെ.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുജ സാറ ജോൺ, പത്തനംതിട്ട ഡി.വൈ.എസ്.പി ന്യൂമാൻ, പ്രേം.എസ്, ഹാഷിം.ടി.എച്ച്, വി.ജി. കിഷോർ, റഹ്മത്തുള്ള ഖാൻ, ചാന്ദിനി.പി, പി.ടി.മാത്യു, സനൽകുമാർ.ജി, അൻവർ.ടി.എം, എ.ഇ.ഒമാരായ സന്ധ്യ.എസ് ,ബിന്ദു പി.ആർ, ബിനു സി എബ്രഹാം,ആശ വി.വർഗീസ് എന്നിവർ സംസാരിച്ചു.