മുനമ്പം വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി
Wednesday 19 November 2025 1:16 AM IST
ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജി. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഹൈക്കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വഖഫ് സംരക്ഷണ വേദി, അബ്‌ദുൾ സലാം എന്നിവരുടെ ഹർജി. സംസ്ഥാന സർക്കാരും, വഖഫ് ബോർഡും അടക്കമാണ് എതിർകക്ഷികൾ. 1950ലെ ആധാരത്തിൽ പറയുന്നത് പ്രകാരം മുനമ്പത്തെ ഭൂമി കോഴിക്കോട് ഫറൂഖ് കോളേജിനുള്ള ഇഷ്‌ടദാനമായിരുന്നുവെന്നാണ് ഹൈക്കോടതി വിധിച്ചത്. അതിനാൽ വഖഫിന്റെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കിയിരുന്നു.