ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റ്
ബയോമെഡിക്കൽ, ഹെൽത്ത് രംഗത്ത് ഗവേഷണത്തിന് അവസരം. ഡൽഹി ഒൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് നടത്തുന്ന ഡി.എച്ച്.ആർ ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റിന് (DHR- BRET) 21വരെ അപേക്ഷിക്കാം. 250 പേർക്കാണ് ഗവേഷണത്തിന് അവസരം. അംഗീകൃത മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, സർവകലാശാല, ദേശീയ ലബോറട്ടറികൾ, ഐ.സി.എം.ആർ എന്നിവിടങ്ങളായിരിക്കും ഗവേഷണ സെന്ററുകൾ. യോഗ്യത:- സുവോളജി, ബോട്ടണി, ലൈഫ് സയൻസ്, ബയോമെഡിക്കൽ സയൻസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ജനറ്റിക്സ്, ബയോഫിസിക്സ്, ബയോഇൻഫർമാറ്റിക്സ്, ഫൊറൻസിക് സയൻസ്, എൻവയോൺമെന്റൽ സയൻസ്, ഫുഡ് & ന്യൂട്രീഷ്യൻ, മോളിക്യുലാർ ബയോളജി, ബയോളജിക്കൽ സയൻസ്, ഇമ്യൂണോളജി, ഇക്കോളജി, ന്യൂറോസയൻസ്, നഴ്സിംഗ്, വെറ്ററിനറി സയൻസ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫാർമക്കോളജി, ഫാർമസ്യൂട്ടിക്കൽ സയൻസ്, പബ്ലിക് ഹെൽത്ത്, സോഷ്യൽവർക്ക് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെ എം.എസ്‌സി/ എം.ടെക്/ എം.ഫാർമ. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. ഉയർന്ന പ്രായം 35.യോഗ്യതാ പരീക്ഷ:- മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ ഏഴിനാണ് പരീക്ഷ. കേരളത്തിലും പരീക്ഷാ കേന്ദ്രമുണ്ട്. വിശദമായ സിലബസിന് വെബ്സൈറ്റ് കാണുക. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. എയിംസ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയിലെ തെറ്റുതിരുത്താൻ നവംബർ 24 മുതൽ 26 വരെ അവസരമുണ്ട്. ഡിസംബർ ഒന്നു മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ്: aiimsexams.ac.in