ഇ-ഗ്രാൻഡ് കുടിശിക വിതരണം ചെയ്യണം:എ.ബി.വി.പി
Wednesday 19 November 2025 12:32 AM IST
തിരുവനന്തപുരം: കോഴ്സുകളുടെ ഫീസ് നിരക്ക് കുത്തനെ ഉയർത്തുന്ന സംസ്ഥാന സർക്കാർ
എസ്.സി \എസ്.ടി.വിദ്യാർത്ഥികളുടെ ഇ.ഗ്രാൻഡ് കാലാനുസൃതമായി കൂട്ടുന്നില്ലെന്ന് മാത്രമല്ല വിതരണം ചെയ്യുന്നുമില്ല.കഴിഞ്ഞ രണ്ടുവർഷത്തെ ഗ്രാൻഡ് കുടിശികയാണ്.പണമില്ലാത്തോണ്ടാണ് ഇ.ഗ്രാൻഡിനെ ആശ്രയിച്ച് പഠിക്കാൻ ചേരുന്നത്. പഠനം കഴിഞ്ഞിട്ട് ഗ്രാൻഡ് അനുവദിച്ചിട്ട് പ്രയോജനമില്ല.കുടിശികയടക്കം ഉടൻ വിതരണം ചെയ്തില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്നും എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ് പറഞ്ഞു.