അർദ്ധവാർഷിക പരീക്ഷാ ടൈംടേബിൾ
Wednesday 19 November 2025 12:36 AM IST
തിരുവനന്തപുരം: ഇൗ അദ്ധ്യയന വർഷത്തെ അർദ്ധവാർഷിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽ.പി വിഭാഗം ഒഴികെയുള്ള പരീക്ഷകൾ ഡിസംബർ 15ന് തുടങ്ങും. എൽ.പി.പരീക്ഷകൾ ഡിസം. 17നാണ് ആരംഭിക്കുക. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഡിസം.23ന് അവസാനിക്കും. തുടർന്ന് ക്രിസ്‌മസ് അവധിക്കായി സ്‌കൂൾ അടയ്‌ക്കും. ഹയർസെക്കൻഡറി വിഭാഗം പരീക്ഷ 2ഘട്ടമായാണ്. ആദ്യഘട്ടം ഡിസം.15നു തുടങ്ങി ഡിസം.23ന് അവസാനിക്കും. ഇതിനിടെയുള്ള ശനിയാഴ്ചയും പരീക്ഷയുണ്ടാകും. അവധിക്കുശേഷം ജനുവരി 6ന് പ്ലസ്‌വൺ, പ്ലസ് ടു ഒരു പരീക്ഷ വീതം നടക്കും.