ഓപ്പൺ യൂണിവേഴ്സിറ്റി യു.ജി/പി.ജി പരീക്ഷാ ഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ അഞ്ചാം ബാച്ച് ഒന്നാം സെമസ്റ്റർ (നാല് വർഷ ബിരുദം 2024 ജൂലായ് അഡ്മിഷൻ) മലയാളം,ഇംഗ്ലീഷ്,സോഷ്യോളജി,ഹിസ്റ്ററി,ബികോം,ബി.ബി.എയുടേയും അഞ്ചാം ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി (2024ജുലായ് അഡ്മിഷൻ) മലയാളം,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സംസ്കൃതം, സോഷ്യോളജി,ഫിലോസഫി,ഹിസ്റ്ററി,ഇക്കോണമിക്സ്,എം.കോം,പൊളിറ്റിക്കൽ സയൻസ്,പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും സ്റ്റുഡന്റ് പോർട്ടൽ ലോഗിനിലും ലഭിക്കും. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാനും നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. ഉത്തരക്കടലാസുകളുടെ സോഫ്ട് കോപ്പി ലഭിച്ചതിന് ശേഷം റീവാല്യുവേഷന് അപേക്ഷിക്കുന്നതിന് അവസരമുണ്ടായിരിക്കില്ല. പുനർമൂല്യനിർണയത്തിന് ഡിസം 3ന് അപേക്ഷിക്കാം.