പി.ജി.ആയുർവേദം: പ്രൊഫൈൽ പരിശോധിക്കാം
Wednesday 19 November 2025 12:45 AM IST
തിരുവനന്തപുരം: പി.ജി ആയുർവേദ സ്‌ട്രേ വേക്കൻസി പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാൻ www.cee.kerala.gov.in വെബ്സൈറ്റിൽ 24ന് ഉച്ചയ്ക്ക് 12വരെ അവസരം. ന്യൂനതകൾ പരിഹരിക്കാൻ സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471– 2332120, 2338487