ചട്ട ലംഘനം നടത്തുന്നു
Wednesday 19 November 2025 12:20 AM IST
കൊല്ലം: കൊല്ലം ലിങ്ക് റോഡ് പാലത്തിന്റെ പണി പൂർത്തീകരിക്കുന്നതിന് 74 കോടി രൂപ കിഫ്ബി അനുവദിച്ചതായി എം.മുകേഷ് എം.എൽ.എ അറിയിച്ചതായുള്ള പത്രവാർത്ത തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.എസ്.വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി പണിതീരാത്ത പാലം തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് പൂർത്തീകരിക്കാൻ തീരുമാനമെടുത്തെന്ന വാർത്ത ദുരുദ്ദേശമാണ്. എൽ.ഡി.എഫ് സർക്കാരിനെതിരെ ജനം വിധിയെഴുതാൻ പോകുന്നുവെന്ന് മനസിലാക്കിയാണ് ജില്ലയിലാകെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിൽ നടപടി ഉടൻ ഉണ്ടാകുന്നുവെന്ന് പറയുന്നത്. ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നുള്ളതാണ് വസ്തുത. പൊള്ളത്തരം ജനം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.