മിൽമ ഡെയറി സന്ദർശിക്കാം
Wednesday 19 November 2025 12:25 AM IST
കൊല്ലം: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി 24, 25 തീയതികളിൽ കൊല്ലം മിൽമ ഡെയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം. മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി. പ്രത്യേക സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന മിൽമ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാം. 20ന് കൊല്ലം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും 21ന് പെയിൻറിംഗ് മത്സരവും നടക്കും. കൊല്ലം മിൽമ ഡെയറിയിൽ രാവിലെ 10 മുതലാണ് മത്സരം. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും ഓരോ ടീമിന് വീതം പങ്കെടുക്കാം. വിവരങ്ങൾക്ക്: 0474 2794556.