അമൃതയുമായി സഹകരിക്കും

Wednesday 19 November 2025 12:27 AM IST

കൊല്ലം: അക്കാഡമിക, ഗവേഷണ രംഗത്തെ പുത്തനുണർവിന് അമൃതയുമായി സഹകരിക്കാനൊരുങ്ങി ഫ്രാൻസിലെ മികച്ച സാങ്കേതിക സർവകലാശാലയായ ഐ.എം.ടി അറ്റ്‌ലാന്റിക്. ഐ.എം.ടി അറ്റ്‌ലാന്റിക്കിന്റെ ഫ്രാൻസിലെ നാന്റസിലുള്ള ക്യാമ്പസിൽ നടന്ന ചടങ്ങിൽ അമൃത സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. മനീഷ.വി.രമേഷ് ഐ.എം.ടി അറ്റ്‌ലാന്റിക് പ്രസിഡന്റ് പ്രൊഫ. ക്രിസ്‌റ്റോഫ് ലെറൂജ് എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രാരാരംഭ ഘട്ടത്തിൽ ഇരുസർവകലാശാലകളും ചേർന്ന് സംയുക്ത ബിരുദ കോഴ്സുകൾ ആരംഭിക്കുകയും വിദ്യാർത്ഥി കൈമാറ്റം, സംയുക്ത ഗവേഷണങ്ങൾ നടത്താനും ജേർണലുകൾ പ്രസിദ്ധീകരിക്കാനുമുള്ള സൗകര്യങ്ങൾ, സാങ്കേതിക സഹകരണം എന്നിവ ഉറപ്പാക്കും. അമൃതയുടെ ശ്രദ്ധേയമായ ലിവ്-ഇൻ-ലാബ്‌സ് പദ്ധതിയുമായും ഐ.എം.ടി അറ്റ്‌ലാന്റിക്കിന് പങ്കാളിത്തമുണ്ടാകും.