തീർത്ഥാടകരുടെ കാർ വാഹനങ്ങളിലിടിച്ചു
Wednesday 19 November 2025 12:29 AM IST
പുനലൂർ: ആര്യങ്കാവിൽ ശബരിമ തീർത്ഥാടകരുടെ കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. ക്ഷേത്രത്തിലേക്ക് വന്ന തമിഴ്നാട് സ്വദേശിനിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ഓടെ ആര്യങ്കാവ് ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുള്ളവർ ആര്യങ്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മടങ്ങാൻ നേരത്ത് കാർ നിറുത്തിയിട്ടിരുന്ന ഒരു ഓട്ടോ റിക്ഷായിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. ഈ സമയം ദർശനത്തിനായി ക്ഷേത്രത്തിലേക്ക് വന്ന ഭക്തയെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം തകർന്നു.