ഉത്തരവ് ഇഡ്രോപ്പ് വെബ്‌സൈറ്റിൽ
Wednesday 19 November 2025 12:32 AM IST
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ പോളിംഗ് ബൂത്തുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചുള്ള ഉത്തരവായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇഡ്രോപ്പ് വെബ്‌സൈറ്റിൽ https://www.edrop.sec.kerala.gov.in ഉത്തരവുകൾ ലഭ്യമാണെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കുമുള്ള പരിശീലന കേന്ദ്രം, തീയതി, സമയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ കഴിയാത്തവർ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ തൊട്ടടുത്ത ദിവസം പങ്കെടുക്കണം. 25 മുതൽ 28 വരെ വിവിധ തീയതികളിൽ 10 മുതൽ ഒന്ന്, ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് എന്നിങ്ങനെ രണ്ട് ഷെഡ്യൂളുകളായാണ് പരിശീലനം. ഒ.ടി.പി പരിശോധിച്ച് യൂസർ ഐ.ഡിയും പാസ്‌വേഡും നൽകി ഉത്തരവ് ഡൗൺലോഡ് ചെയ്യാം.