വീഡിയോ മത്സരം

Wednesday 19 November 2025 12:33 AM IST

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിത പെരുമാറ്റചട്ടം സംബന്ധിച്ച് അവബോധം ലക്ഷ്യമിട്ട് ജില്ലാ ശുചിത്വമിഷൻ ''മൈ ഗ്രീൻ ഇലക്ഷൻ'' വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, ഹരിതചട്ടം പാലിച്ചുളള വോട്ടെടുപ്പ്, സ്ഥാനാർത്ഥികളുടെ ഉത്തരവാദിത്തം, സാമൂഹിക ഇടപെടൽ തുടങ്ങിയവയാണ് വിഷയങ്ങൾ. ക്രിയാത്മകമായ പ്രാദേശിക ഭാഷയിലുള്ള ഹ്രസ്വ വീഡിയോകളാണ് തയ്യാറാക്കേണ്ടത്. വ്യക്തിഗതമായോ ഗ്രൂപ്പായോ പങ്കെടുക്കാം. പരമാവധി ദൈർഘ്യം 90 സെക്കന്റ്. മികച്ച വീഡിയോയ്ക്ക് സമ്മാനം ലഭിക്കും. വിജയിച്ച എൻട്രികൾ ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രദർശിപ്പിക്കും. എൻട്രികൾ 7736636969 എന്ന നമ്പരിൽ 25 നകം ലഭ്യമാക്കണം.