അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞുകൂടി

Wednesday 19 November 2025 12:35 AM IST

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച പെൺകുഞ്ഞിനെ ലഭിച്ചു. രാവിലെ 10.53നാണ് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ കിട്ടിയത്. തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകളും പരിശോധനകളും നടത്തി. 2.39 കിലോ ഗ്രാം തൂക്കമുണ്ട്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി 'നവംബർ' എന്ന് പേരുമിട്ടു. രണ്ടുമാസത്തിനിടെ അമ്മത്തൊട്ടിലിൽ മാത്രം 12 കുട്ടികളെ ലഭിച്ചു. അതിൽ ആറു പെൺകുട്ടികളും ആറുപേർ ആൺകുട്ടികളുമാണ്.