പ്രചാരണ വാഹനം ഫ്ളാഗ് ഓഫ്
Wednesday 19 November 2025 12:36 AM IST
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഹരിതച്ചട്ട പാലനത്തിന്റെ പ്രചാരണത്തിനായി ശുചിത്വമിഷൻ ഒരുക്കിയ വീഡിയോവാഹനത്തിന്റെ ഫ്ളാഗ് ഓഫ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് കമ്മിഷണർ എ.ഷാജഹാൻ നിർവ്വഹിച്ചു. ഹരിതചട്ടംപാലിക്കാം , തദ്ദേശ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാം എന്നതാണ് പരസ്യവാചകം. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, മലിനീകരണ നിയന്ത്രണ ബോർഡ്ചെയർപേഴ്സൺ എസ്.ശ്രീകല, തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ബി.എസ്.പ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.