അപ്രതീക്ഷിത മഴ, കൊല്ലവും തിരുവനന്തപുരവും ഓറഞ്ചായി

Wednesday 19 November 2025 1:36 AM IST

തിരുവനന്തപുരം: കന്യാകുമാരിയിൽ കടലിൽ ന്യൂനമർദ്ദസാദ്ധ്യതയുണ്ടായതോടെ ഇന്നലെ തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം അപ്രതീക്ഷിതമായി മഴ കനത്തു. നേരത്തെ ഇരു ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നെങ്കിൽ ന്യൂനമർദ്ദമെത്തിയതോടെ സ്ഥിതി മാറി ഓറഞ്ച് അലർട്ടായി. ശക്തമായ മടയിൽ 115മില്ലിമീറ്ററിലേറെ മഴയാണ് പെയ്തത്. ഇന്ന് അലർട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദമുണ്ടായേക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അതോടെ ഒരാഴ്ചകൂടി സംസ്ഥാനത്ത് മഴ തുടർന്നേക്കും. തീരത്ത് 55കിലോമീറ്ററിലേറെ വേഗത്തിൽ ശക്തമായ കാറ്റുള്ളതിനാൽ ഇന്ന് മത്സ്യത്തൊഴിലാളികൾ കേരള തീരത്തെ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.