പതിനാറുകാരനെ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ചതിന് കേസ്

Wednesday 19 November 2025 12:38 AM IST

വെഞ്ഞാറമൂട് :പതിനാറുകാരനെ ഐസിസിൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ എൻ.ഐ എ യു.എ.പി.എ ചുമത്തി . വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പത്തനംതിട്ട സ്വദേശിയായ കുട്ടിയുടെ മാതാവ് വെമ്പായം സ്വദേശിയായ യുവാവിനെ രണ്ടാം വിവാഹം കഴിക്കുന്നതിനിടെ കുട്ടിയെ ഐസിസിൽ ചേരാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടി ഇത് സമ്മതിക്കാതെ വന്നതോടെ നാട്ടിലെത്തിച്ച് മതപഠനശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ട മാതാവിന്റെ ബന്ധുക്കൾ കൗൺസലിംഗിന് വിധേയമാക്കി. രണ്ടാനച്ഛനും മാതാവും ചേർന്ന് മർദ്ദിക്കുന്നതാണ് കുട്ടിയുടെ സ്വഭാവ വ്യതിയാനത്തിന് കാരണമെന്ന് കണ്ടെത്തിയതോടെ വെഞ്ഞാറമൂട് പൊലിസിൽ പരാതി നൽകി. പൊലിസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതൽ വിവരം ലഭിച്ചത്.