ഇഫിക്ക് നാളെ ഗോവയിൽ തുടക്കം

Wednesday 19 November 2025 1:39 AM IST

പനാജി: പകിട്ടാർന്ന ഘോഷയാത്രയോടെ ഇന്ത്യയുടെ അമ്പത്തിയാറാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഇഫി ) നവംബർ 20ന് ആരംഭിക്കും.ബ്രസീലിയൻ ചിത്രമായ ബ്ളൂ ട്രെയിലാണ് ഉദ്ഘാടന ചിത്രം. 81രാജ്യങ്ങളിൽ നിന്നായി 240 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. കെ.വി.താമർ സംവിധാനം ചെയ്ത മലയാളചിത്രം സർക്കീട്ടും രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത അമരൻ എന്ന തമിഴ് ചിത്രവും സന്തോഷ് ദാവാഖർ സംവിധാനം ചെയ്ത മറാത്തി ചിത്രം ഗോന്ധാലും മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനീകാന്തിനെ 28നു നടക്കുന്ന സമാപന ചടങ്ങിൽ ആദരിക്കും.