എൻ.ജി.ഒ അസോ. ലോംഗ് മാർച്ച്
Wednesday 19 November 2025 12:45 AM IST
കൊല്ലം: ഡി.എ കുടിശിക അനുവദിക്കുക, അനുവദിച്ച ഡി.എക്ക് മുൻകാല പ്രാബല്യം നൽകുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ലോംഗ് മാർച്ച് നടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ഉല്ലാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ.ശുഭ, സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ, ജില്ലാ സെക്രട്ടറി ആർ.ധനോജ്കുമാർ, ബി.അനിൽകുമാർ, എൻ.ബാബു, ഫിറോസ് വാളത്തുംഗൽ, ടി.ശ്രീകുമാർ, ബിനു കോട്ടാത്തല, ബി.ലുബിന, എ.സൈജു അലി, ജെ.രാജേഷ് കുമാർ, എം.മനോജ്, എം.ആർ.ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.