ഡി.എൽ.സി ക്യാമ്പയിൻ: ഐ.ടി ഡയറക്ടറുടെ സന്ദർശനം

Wednesday 19 November 2025 12:47 AM IST

തിരുവനന്തപുരം: കേന്ദ്ര പെൻഷൻ, പെൻഷണേഴ്സ് വെൽഫയർ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡി.എൽ.സി) ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഐ.ടി ഡയറക്ടർ കെ.എൻ.തിവാരി പാലക്കാടെയും തൃശൂരിലെയും ക്യാമ്പുകൾ സന്ദർശിക്കും. 20ന് പാലക്കാടും 21ന് തൃശൂരിലുമാണ് സന്ദർശിക്കുക. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ, ഈസ് ഒഫ് ലിവിംഗ് എന്നി ദൗത്യങ്ങളുമായി സംയോജിപ്പിച്ച് പെൻഷൻകാരുടെ ഡിജിറ്റൽ വത്കരണമാണ് ക്യാമ്പയിനായി നടത്തുന്നത്. ബാങ്കുകൾ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്, യു.ഐ.‌ഡി.എ.ഐ, എൻ.ഐ.സി, പെൻഷൻകാരുടെ പ്രാദേശിക ക്ഷേമ അസോസിയേഷനുകൾ എന്നിവരുടെ പ്രതിനിധികളുമായി അദ്ദേഹം സംവദിക്കും.