ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

Wednesday 19 November 2025 6:46 AM IST

എറണാകുളം: മൂവാറ്റുപുഴയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രെെവറെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് ശബരിമലയിലേക്ക് വന്ന തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തീർത്ഥാടകരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.