'പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും'; ദർശനം കിട്ടാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി

Wednesday 19 November 2025 11:47 AM IST

പത്തനംതിട്ട: ദർശനം കിട്ടാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ചുവരുത്തി ശബരിമലയിലെ പൊലീസ് കോഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്. പാരിപ്പള്ളിയിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് എഡിജിപി സഹായഹസ്‌തം നൽകിയത്. ആരും മടങ്ങിപ്പോകരുതെന്നും പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം തീർത്ഥാടക സംഘത്തിന് ഉറപ്പും നൽകി. പാരിപ്പള്ളിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 17 അംഗ സംഘമാണ് ദർശനം കിട്ടാതെ മടങ്ങിയത്. ആദ്യമായി മാലയിട്ട് മല ചവിട്ടിയ കുട്ടിയടക്കം സംഘത്തിലുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് സംഘം പമ്പയിൽ എത്തിയത്. തുടർന്ന് മരക്കൂട്ടം വരെയെത്തിയെങ്കിലും തിരക്കുമൂലം മുന്നോട്ടുപോകാൻ സാധിച്ചില്ല. ഇക്കാര്യമറിഞ്ഞ എഡിജിപി ഇന്ന് രാവിലെയോടെ തീർത്ഥാടകരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഭക്തർ ആരും ദർശനം കിട്ടാതെ മടങ്ങരുത് എന്നതാണ് പൊലീസിന്റെ നിലപാടെന്നും ആവശ്യമായ സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം തീർത്ഥാടകരെ അറിയിച്ചു. ഏത് സാഹചര്യത്തിലും പൊലീസിന്റെ സഹായം തേടാമെന്നും എസ് ശ്രീജിത്ത് അറിയിച്ചു.

ശബരിമലയിലെത്തിയ നിരവധി ഭക്തർ തിരക്കുമൂലം ദർശനം കിട്ടാതെ മടങ്ങിയിരുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ടഴിച്ച് നെയ്യഭിഷേകം നടത്തി മാലയൂരിയാണ് ഇവർ മടങ്ങിപ്പോയത്. തീ​ർ​ത്ഥാ​ട​ക​ ​തി​ര​ക്ക് ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നെ​ത്തി​യ​ ​ഭ​ക്ത​രും​ ​ദ​ർ​ശ​നം​ ​ന​ട​ത്താ​നാ​വാ​തെ​ ​തി​രി​ച്ചു​പോ​യിരുന്നു.​ 40​ ​പേ​ര​ട​ങ്ങു​ന്ന​ ​സം​ഘം​ ​പ​ന്ത​ള​ത്തെ​ത്തി​ ​തി​രു​വാ​ഭ​ര​ണം​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​ഇ​രു​മു​ടി​ക്കെ​ട്ട് ​സ​മ​ർ​പ്പി​ച്ച് ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​തി​രു​വ​ണ്ണാ​മ​ല​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​ ​ക​ന്നി​ ​അ​യ്യ​പ്പ​ൻ​മാ​രു​ടെ​ ​സം​ഘ​മാ​ണ് ​നി​രാ​ശ​യും​ ​പ്ര​തി​ഷേ​ധ​വും​ ​പ്ര​ക​ടി​പ്പി​ച്ച് ​തി​രി​ച്ചു​പോ​യ​ത്.​ ​വെ​ർ​ച്വ​ൽ​ ​ക്യൂ​വി​ൽ​ ​ബു​ക്ക് ​ചെ​യ്തെ​ത്തി​യ​ ​ത​ങ്ങ​ൾ​ക്ക് ​പ​മ്പ​ ​വ​രെ​ ​എ​ത്തി​യി​ട്ടും​ ​ദ​ർ​ശ​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന് ​തീ​ർ​ത്ഥാ​ട​ക​ർ​ ​പ​റ​ഞ്ഞു.​