സിസു ലോഞ്ച്പാഡിൽ മലയാളി സ്റ്റാർട്ടപ്പ്
Thursday 20 November 2025 12:41 AM IST
കൊച്ചി: കോഴിക്കോട് വാട്ടോളിയിൽ ആരംഭിച്ച സ്റ്റാർട്ടപ്പായ ക്യൂബേ കരിയറിന് ഫിൻലൻഡ് സർക്കാരിന്റെ സിസു ലോഞ്ച്പാഡ് പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം. ആഗോളതലത്തിൽ തിരഞ്ഞെടുത്ത 20 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ക്യൂബേ കരിയർ. ഫാസിൽ കരാട്ടും ഡോ. മുഹമ്മദ് ഷഫീഖ് കരാട്ടുമാണ് ക്യൂബേ സ്ഥാപകർ. യു.കെ, അയർലൻഡ്, യൂറോപ്പ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്യൂബേ കരിയർ മാർഗനിർദ്ദേശം, ജോലിക്കുള്ള തയ്യാറെടുപ്പ്, അപേക്ഷ മുതൽ അഭിമുഖം വരെ തുടങ്ങിയ സേവനമാണ് നൽകുന്നത്. ഡോ. ഫാസിലിന് ഫിൻലാൻഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനും അവസരം ലഭിച്ചിട്ടുണ്ട്. യൂറോപ്പിന് പുറത്തുള്ള സ്റ്റാർട്ടപ്പുകൾക്ക് ഫിൻലാൻഡ് വിപണിയിൽ പ്രവേശിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് സിസു ലോഞ്ച്പാഡ്.