ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025

Thursday 20 November 2025 12:55 AM IST
ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025

കൊച്ചി: തണ്ണീർത്തട സംരക്ഷണവും ഉഷ്ണമേഖല ആവാസവ്യവസ്ഥകളുടെ സുസ്ഥിര നടത്തിപ്പും മുൻനിറുത്തി ട്രോപ്പിക്കൽ ബയോ സമ്മിറ്റ് 2025 കേരള സമുദ്ര പഠന സർവകലാശാലയിൽ തുടങ്ങി. ദേശീയ ജൈവ വൈവിദ്ധ്യ അതോറിട്ടി മുൻ ചെയർപേഴ്‌സൺ ഡോ. ബി. മീനാകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ അദ്ധ്യക്ഷനായി. ജർമ്മനിയിലെ ഡോ. ജോർഗ് ഫ്രൈഹോഫ്, ഡോ. എം.വി. രമണ മൂർത്തി, ഡോ. റിതേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും. തണ്ണീർത്തട ആരോഗ്യവും കാലാവസ്ഥ അനുയോജനവും അധിനിവേശ ജീവിവർഗ നിയന്ത്രണവുമാണ് പ്രധാന ചർച്ച വിഷയങ്ങൾ. സമ്മിറ്റ് നവംബർ 21ന് സമാപിക്കും.