ഹാക്ക് ഫോർ ഫ്യൂച്ചർ ഹാക്കത്തൺ

Thursday 20 November 2025 1:34 AM IST

കൊച്ചി: എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ ഹാക്ക് ഫോർ ഫ്യൂച്ചർ – ഹാക്കത്തൺ ഫിനാലെ നടന്നു. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എൻ.പി.ഒ.എൽ മുൻ ഡയറക്ടർ അനന്തനാരായണൻ, സിനിമാതാരവും തിരക്കഥാകൃത്തുമായ ഡോ. റോണി ഡേവിഡ് എന്നിവർ മുഖ്യാതിഥികളായി. ഹാക്കത്തണിൽ 300ലേറെ കുട്ടികൾ പങ്കെടുത്തു. ഹെബ്ബാൽ പി.എംശ്രീ കേന്ദ്ര വിദ്യാലയം ഒന്നാം സ്ഥാനം നേടി. കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും കടയി​രുപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.