തിരഞ്ഞെടുപ്പ് കൺവെൻഷൻ

Thursday 20 November 2025 12:02 AM IST
കൺവൻഷൻ

മാറാട് : ബി.ജെ.പി മാറാട് 50ാം ഡിവിഷൻ കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വക്താവ് അഡ്വ.വി.പി ശ്രീപത്മനാഭൻ നിർവഹിച്ചു. മാറാട് ഡിവിഷൻ കൺവീനർ രനിത്ത് പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മാറാട് ഡിവിഷൻ സ്ഥാനാർത്ഥി ജിജിഷ അമർനാഥ്.കെ, ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സാബുലാൽ സി, ഒ.ബി.സി മോർച്ച സംസ്ഥാന ഐ.ടി സെൽ കൺവീനർ പ്രബീഷ് എം, മത്സ്യപ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് കരുണാകരൻ.എ, ഒ.ബി.സി മോർച്ച ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഉദയഭാനു.എ, യുവമോർച്ച ബേപ്പൂർ മണ്ഡലം പ്രസിഡന്റ് കിരൺ എ, വിജിത് .ടി. ബൈജു. ടി , പ്രസാദ് പി, രോഹിത് കെ, പ്രവീൺ എൻ, പ്രവീൺ എം ആർ, എന്നിവർ പ്രസംഗിച്ചു.